2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഒരാളെ ദില്ലി കോടതി വെറുതെവിട്ടു. പരാതിക്കാരൻ പ്രതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന നിരീക്ഷണത്തിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. 2015 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭമുണ്ടായതായി പരാതി നൽകിയത്. ഈ കാലയളവിൽ ഇയാൾ പലതവണ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഭീഷണിപ്പെടുത്തുകയും അശ്ലീലം കാണാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് അന്നത്തെ 12 ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ട്യൂഷൻ അദ്യാപകനെതിരെയായിരുന്നു പരാതി നൽകിയത്.
അഡീഷണൽ സെഷൻസ് ജഡ്ജി അജയ് നഗർ ആണ് കേസിൽ വാദം കേട്ടത്. എന്നാൽ പെൺകുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ കോടതി അടിവരയിട്ടു. ഡിസംബർ 5 ന് പുറപ്പെടുവിച്ച 45 പേജുള്ള വിധിന്യായത്തിൽ, കോടതി തെളിവുകൾ പരിഗണിച്ച്, “എല്ലാ കുറ്റങ്ങളിൽ നിന്നും പ്രതികളെ വെറുതെവിട്ടു…” വിധിന്യായത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട്, പ്രോസിക്യൂഷന് പരാതിക്കാരിയുടെ ഭാഗം തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കോടതി പറഞ്ഞു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്ന സമയത്ത് പരാതിക്കാരിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിന് കീഴിലായിരുന്നു കേസ്.
ആകസ്മികമായാണ് അശ്ലീല ചിത്രം നോക്കിയതെന്നും പ്രതി തൻ്റെ അശ്ലീല വീഡിയോകൾ കാണിച്ചുവെന്നുമുള്ള മൊഴിയിൽ നിന്നും പരാതിക്കാരി പിന്നീട് പിന്മാറിയതായി വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “കൂടാതെ, ലൈംഗിക പീഡനത്തിൻ്റെ അത്തരം വസ്തുതകൾ അവളുടെ കുടുംബാംഗങ്ങളോടോ പൊലീസിനോടോ അവൾ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ പരാതിക്കാരി നൽകിയ വിശദീകരണം വിശ്വസനീയമല്ല,” കോടതി പറഞ്ഞു.
“പരാതിയിൽ പറയുന്ന ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ഒച്ചവെക്കുകയോ, ആരെയെങ്കിലും അറിയിക്കുകയോ ചെയ്തില്ല. പകരം അവൾ അയാളുടെ കൂടെ തന്നെ പോയി. പ്രതി അവളെ വീട്ടിൽ കൊണ്ടുവിടും ചെയ്തു. പ്രതിയോട് അവൾക്ക് ഇഷ്ടമുണ്ടായിരുന്നുവെന്നും, അയാൾക്ക് പ്രണയലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്നും അവളുടെ മൊഴിയിൽ പറയുന്നുണ്ട്. ഇതോടെ പെൺകുട്ടിക്ക് പ്രതിയുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
പരാതിക്കാരി പ്രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പ്രതിഭാഗം അഭിഭാഷകരായ നിവേശ് ശർമ്മ, റിതു സിംഗ് എന്നിവരുടെ വാദങ്ങളിൽ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനാൽ പെൺകുട്ടി ഇയാൾക്കെതിരെ വ്യാജ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു.
2018ൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതി 2018ൽ എവിടെയോ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി രേഖകളിൽ നിന്ന് വ്യക്തമാണ്. പ്രതിക്കെതിരെ മൂന്നിൽ കൂടുതൽ പരാതി നൽകാത്തതിന് ന്യായമായ വിശദീകരണം നൽകിയിട്ടില്ല. കുറ്റാരോപിതനും അതിജീവിച്ചയാളും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള പ്രണയബന്ധത്തിൻ്റെ കേസാണിതെന്ന് വർഷങ്ങളോളം വ്യക്തമായി കാണിക്കുന്നു,” കോടതി പറഞ്ഞു.
Also Read; മുൻ കാമുകനെ കൊലപ്പെടുത്തി, സ്വന്തമായി ഒരു ക്വട്ടേഷൻ സംഘം; കൊളംബിയ പൊലീസ് അറസ്റ്റ് ചെയ്തത് 23 കാരിയെ
ലൈംഗികാതിക്രമം ഉണ്ടായിട്ടും പരാതിക്കാരി ട്യൂഷൻ ക്ലാസുകൾ തുടർന്നു, അത് ട്യൂഷൻ ടീച്ചർ കുറ്റക്കാരനല്ലെന്ന് അടിവരയിടുന്നുവെന്ന് കോടതി പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ തുടർച്ചയായി ബലപ്രയോഗത്തിലൂടെ നടക്കുന്നുണ്ടെങ്കിലും ഒരു പെൺകുട്ടി തുടർച്ചയായി ഇത്തരമൊരു സ്ഥലത്തേക്ക് പോകുന്നത് തികച്ചും അസംഭവ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. “പരാതിക്കാരിയുടെ മൊഴിയിൽ നിന്നല്ലാതെ പ്രതി അതിജീവിച്ചയാളുടെ മേൽ ലൈംഗികാതിക്രമങ്ങൾ നടത്തിയെന്ന വസ്തുത തെളിയിക്കുന്ന രേഖകളൊന്നുമില്ല. പക്ഷേ അത് വിശ്വസനീയവും വിശ്വാസയോഗ്യവുമല്ല,” കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here