ബിബിസിക്ക് ദില്ലി കോടതിയുടെ സമന്‍സ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ബിജെപി നേതാവ് ബിനയ് കുമാര്‍ സിംഗ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ബിബിസിക്ക് സമന്‍സ്. ദില്ലി അഡീഷണല്‍ ജില്ലാ ജഡ്ജി രുചിക സിംഗ്ഗയാണ് സമയന്‍സ് അയച്ചത്. ബിബിസിക്ക് പുറമേ വിക്കിമീഡിയ ഫൗണ്ടേഷന്‍, ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്നിവര്‍ക്കും ദില്ലി കോടതി സമന്‍സ് അയച്ചു.

അടുത്തിടെയാണ് ബിജെപിക്കെതിരെ ബിനയ് കുമാര്‍ സിംഗ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘടനകളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ജാര്‍ഖണ്ഡിലെ ബിജെപിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ബിനയ് കുമാര്‍ സിംഗിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News