ഗുഡ്ഗാവില്‍ നിന്നും ലക്‌നൗവ്‌ റെസ്റ്റോറന്റിലെ കബാബ് ഓര്‍ഡര്‍ ചെയ്തു, സൊമാറ്റോ വേഗത്തില്‍ ഡെലിവറി നടത്തി; കേസുമായി യുവാവ് കോടതിയില്‍

വളരെ വേഗത്തില്‍ ഭക്ഷണം എത്തിച്ചെന്ന കുറ്റത്തിന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സോമാറ്റോയ്ക്ക് എതിരെ കേസുമായി യുവാവ് ദില്ലി സാകേത് കോടതിയില്‍. ഗുഡ്ഗാവ് സ്വദേശിയായ 24കാരന്‍ സൗരവ് മാലാണ് പരാതിക്കാരന്‍. സൊമാറ്റോ ലെജന്‍ജ്‌സ് സബ് – സര്‍വീസിന് കീഴില്‍ സേവനം നല്‍കുമെന്ന് സൊമാറ്റോയുടെ വാഗ്ദാനം അനുസരിച്ച് കസ്റ്റമേഴ്‌സിന് താമസിക്കുന്ന നഗരത്തിന് പുറത്തുള്ള നഗരത്തില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഗുഡ്ഗാവ് സ്വദേശിയായ സൗരവ് കഴിഞ്ഞ ഒക്ടോബര്‍ 14ന് ദില്ലിയിലെ കടകളില്‍ നിന്നും മൂന്ന് വിഭവങ്ങളും ലഖ്‌നൗവില്‍ നിന്നും ഒരെണ്ണവും ഓര്‍ഡര്‍ ചെയ്തു.

ALSO READ:  ‘പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം’,പാര്‍ട്ടിയോടും മുന്നണിയോടും നന്ദിയുണ്ട്’: തോമസ് ചാഴികാടന്‍

500കിലോമീറ്റര്‍ അകലെയുള്ള ലഖ്‌നൗവിലെ റസ്‌റ്റോറന്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത കബാബ് അരമണിക്കൂറിനുള്ളില്‍ സൊമാറ്റോ ഡെലിവറി ചെയ്തു. ഇതോടെയാണ് കമ്പനി തന്നെ വഞ്ചിച്ചെന്ന സംശയം സൗരവിന് ഉണ്ടായത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് പരാതിയില്‍ യുവാവ് ചോദിക്കുന്നത്. സൊമാറ്റോ കസ്റ്റമേഴ്‌സിനെ വഞ്ചിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സൗരവ് വാദിച്ചു. പരാതിയില്‍ കോടതി സൊമാറ്റോയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ:  ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കണോ? വമ്പന്‍ ഓഫറുമായി ഒകായാ ഇവി

ചൂടുള്ള ഭക്ഷണം അതും ദില്ലിയിലില്‍ നിന്നും ലക്‌നൗവില്‍ നിന്നും അരമണിക്കൂറിലെത്തിയത് വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും സൗരവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News