വയനാടിനെ നെഞ്ചോടുചേർത്ത് ദില്ലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ദില്ലി എൻ സി ആർ. ജൂലൈ 31നു വൈകിട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു ദിവസത്തിനകം 25 ലക്ഷത്തിലേറെ രൂപ ദില്ലി എൻ സി ആർ നിവാസികൾ സംഭാവനയായി നൽകി. ആദ്യ ദിനം സിഎംഡിആർ എഫിലേക്ക് നൽകിയ 10 ലക്ഷത്തിലധികം വരുന്ന തുകക്ക് പുറമെ രണ്ടാം ദിനം 15 ലക്ഷത്തിലധികം രൂപ ദില്ലിയിൽ നിന്നും സിഎം ഡി ആർ എഫിലേക്ക് സംഭവനയായി സമാഹരിച്ചു.

ALSO READ: വയനാടിനായി ആക്രി പെറുക്കാന്‍ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

മുൻ ആറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ ശ്രീ എൻ ഹരിഹരനും 5 ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മുതിർന്ന അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാൽ, ജയ്ദീപ് ഗുപ്ത എന്നിവർ ഓരോ ലക്ഷം വീതം സംഭാവന ചെയ്തു. സൂപ്രീം കോടതി എ ഒ ആർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ വിപിൻ നായർ, അഡ്വ ആബിദ് അലി ബീരാൻ എന്നിവർ 50,000 രൂപ വീതം സിഎം ഡി ആർ എഫിലേക്ക് നൽകി.

ALSO READ: ‘രക്ഷാപ്രവർത്തകരുടെ ധീരതയോടും ത്യാഗസന്നദ്ധതയോടും ഈ നാട് കടപ്പെട്ടിരിക്കുന്നു, ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം’: മുഖ്യമന്ത്രി

ഇതിനു പുറമെ നൂറുകണക്കിന് വരുന്ന ഡൽഹി മലയാളികളും ഇതര സംസ്ഥാനക്കാരും അവരവരുടെ ശേഷിക്കനുസരിച്ച് ചെറുതും വലുതുമായ വിവിധ തുകകൾ വയനാടിനെ സഹായിക്കാനായി ദില്ലിയിൽ രൂപീകരിച്ച കൂട്ടായ്മയുടെ അഭ്യർത്ഥനപ്രകാരം നൽകിയിട്ടുണ്ട്. ഡൽഹി – എൻ സി ആറിലെ വയനാട് സഹായ കൂട്ടായ്മയുടെ മുഖ്യ രക്ഷധികാരിയും മുൻ സൂപ്രീം കോടതി ജഡ്ജുമായ ജസ്റ്റിസ്‌ കുര്യൻ ജോസഫ് ആദ്യദിനം തന്നെ രണ്ടര ലക്ഷം രൂപ നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് 50,000 രൂപയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന അഭിഭാഷക 5 ലക്ഷം രൂപയും ആദ്യദിനം തന്നെ സംഭാവനയായി നൽകി. വയനാടിനെ കൈപിടിച്ചുയർത്താൻ ദില്ലി എയിംസിലേയും ആർ എം എൽ ഹോസ്പിറ്റലിലെയും നഴ്സിംഗ് സമൂഹവും ഡൽഹിയിലെ മലയാളി വിദ്യാർത്ഥി സമൂഹവും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News