ദില്ലി കുടിവെള്ളക്ഷാമം; ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും

ദില്ലിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. കനത്ത ചൂടിനു പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷമായതില്‍ പ്രതിസന്ധിയിലാണ് ജനങ്ങള്‍. അതേസമയം ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കുന്നില്ലെന്ന ആരോപണവും ശക്തമാവുകയാണ്.

Also read:റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ

ദില്ലിയില്‍ ചൂട് കനത്തതിന് പിന്നാലെ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ദില്ലി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും വെള്ളം തികയാതെ വരുന്നത് പ്രദേശ വാസികളെ പ്രതിസന്ധിയിലാക്കുന്നു.

കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നെങ്കിലും,മതിയാകാതെ വരുന്നതോടെ കുപ്പിവെള്ളം പണം കൊടുത്തു വാങ്ങാനും ജനങ്ങള്‍ നിർബന്ധിതരാകുന്നു. അതേസമയം, ഹരിയാന ദില്ലിക്ക് ആവശ്യമായ വെള്ളം നല്‍കുന്നില്ലെന്ന് ആരോപണം ശക്തമായതോടെ ഹരിയാനയുമായി രാഷ്ട്രീയ കലഹത്തിനും കാരണമാകുന്നു. വെള്ളം നല്‍കാന്‍ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ലഫ. ഗവർണർ വി കെ സക്‌സേന ഉറപ്പു നൽകിയെന്ന് മന്ത്രി അതിഷി പ്രതികരിച്ചു.

Also read:കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

വിഷയം ചര്‍ച്ച ചെയ്യാനായി മന്ത്രിമാരായ അതിഷിയും സൗരവ് ഭരദ്വാജും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് അതിഷിയുടെ പ്രതികരണം. മുനക് കനാലിലൂടെ വെള്ളെമെത്താത്തിനാല്‍ ജലസംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇതിനിയും തുടർന്നാൽ ദില്ലി രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് കടക്കും. അതേസമയം ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേല്‍ക്കുന്നത് സുപ്രീം കോടതി നാളെത്തേകേക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News