ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ആദ്യം ദില്ലിയിലും പിന്നീട് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും എത്തിക്കുകയായിരുന്നു ലക്ഷ്യം. ലഹരിക്കടത്തിൻ്റെ തലവൻ വീരേന്ദ്ര ബസോയി ആണെന്നും പൊലീസ് അറിയിച്ചു.
ദില്ലിയിലെ രമേശ് നഗറിൽ ഇന്നലെ 200 കിലോ കൊക്കെയിൻ പിടികൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’; പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി
കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പോലീസിന്റെ വലയിൽ കുരുക്കിയത്. കഴിഞ്ഞയാഴ്ച ദില്ലിയിൽ നിന്ന് 5,600 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here