ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി നീട്ടിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. തെറ്റായി ഇറക്കിയ ഉത്തരവാണെന്നും നാളെ സ്‌കൂളുകള്‍ തുറക്കുമെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി ബുധനാഴ്ച വരെ നീട്ടി ഉത്തരവ് ഇറക്കിയത്. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമാണ്. ശൈത്യം കടുത്തതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും വര്‍ദ്ധിച്ചു.
ALSO READ: മഴ തുടരും… കേരള തമിഴ്നാട് തീരത്ത് കടലാക്രമണ സാധ്യതയും ഉയർന്ന തിരമാല ജാഗ്രത നിർദേശവും
ഉത്തരേന്ത്യയില്‍ അതിശൈത്യം കടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ജനുവരി 10 വരെ ശൈത്യകാല അവധി നീട്ടി നല്‍കാന്‍ ഉത്തരവിട്ടത്. ദില്ലി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 300ന് മുകളില്‍ തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ശൈത്യതരംഗം രണ്ട് ദിവസം വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ മൂടല്‍ മഞ്ഞ് ട്രെയിന്‍ വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here