ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുകയാണ് ആം ആദ്മി പാർട്ടിയും, കോൺഗ്രസും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാളെ ദില്ലിയിലെ രോഹിണിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി പങ്കെടുക്കും. അതേസമയം അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് ആം ആദ്മി പാർട്ടിയുടെ പ്രചാരണങ്ങൾ നയിക്കുന്നത്.
എന്നാൽ അരവിന്ദ് കെജ്‌രിവാൾ ദേശവിരുദ്ധൻ എന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഉറച്ചു നിൽക്കുകയാണ്. എന്ത് കൊണ്ടാണ് കെജ്‌രിവാൾ ദേശ വിരുദ്ധൻ എന്ന് വ്യക്തമാക്കാൻ അജയ് മാക്കൻ ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം, ദില്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ബിജെപി പുറത്ത് വിട്ടു.
29 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ പർവേഷ് വർമ്മയാണ് ബിജെപി സ്ഥാനാർഥി. ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കൽക്കാജിയിൽ രമേശ് ബിധുരി മത്സരിക്കും. അതേസമയം ആം ആദ്മി പാർട്ടി 70 നിയമസഭാ മണ്ഡലങ്ങളിലും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here