ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി – എഎപി പോര് രൂക്ഷം; രംഗം കൊ‍ഴുപ്പിക്കാൻ താരപ്രചാരകരെത്തും

bjp aap delhi election 2025

നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന ദില്ലിയിൽ ബിജെപി – ആം ആദ്മി പാർട്ടി പോര് രൂക്ഷമാകുന്നു. ബിജെപി ദില്ലിയിൽ ഗുണ്ടായിസം നടപ്പിലാക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രമേശ്‌ ബിധുരിയുടെ അനന്തരവൻ ആം ആദ്മി പാർട്ടി പ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അതിഷി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അതേസമയം ബിജെപി വർഗീയ പ്രചാരണത്തിനും തിരികൊളുത്തിയിട്ടുണ്ട്.

അതേ സമയം, രംഗം കൊ‍ഴുപ്പിക്കാൻ താരപ്രചാരകരെത്തുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി പ്രവർത്തകരുമായി ഓൺലൈനായി സംവദിക്കും. ജനുവരി 27ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിൽ പ്രചാരണത്തിനിറങ്ങും. ഇന്ന് വൈകിട്ട് രാഹുൽഗാന്ധി കോൺഗ്രസിനായി പ്രചാരണറാലിയിൽ പങ്കെടുക്കും.

ALSO READ; കശ്മീരിലെ രജൗരി ജില്ലയിലെ ‘അജ്ഞാത രോഗം’: കാരണം ഗ്രാമത്തിലെ ജലസംഭരണിയെന്നു സംശയം; 45 ദിവസത്തിനിടെ മരിച്ചത് 17 പേർ

അതേ സമയം, ബിജെപിയുടെ വക വർഗീയ പ്രചാരണങ്ങൾക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെജ്രിവാൾ രാമായണത്തിൻ്റെ ഒരു ഭാഗം തെറ്റായി ഉദ്ധരിച്ചെന്നാരോപിച്ച് ബിജെപി കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ചു. രാവണൻ സീതയെ തട്ടിക്കൊണ്ടു പോകാൻ സ്വർണ്ണമാനിന്‍റെ രൂപത്തിൽ എത്തിയത് പോലെ ബിജെപി വോട്ടിനായി എത്തുമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. രാവണനു പകരം മാരിച എന്ന രാക്ഷസനാണ് സീതയെ തട്ടിക്കൊണ്ടു പോയതെന്നും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഹിന്ദുവായി മാറുന്ന കെജ്രിവാളിന് രാമായണത്തെപ്പറ്റി അറിയില്ലെന്നും ബിജെപി പരിഹസിച്ചു.

ഇതിനു പിന്നാലെ ബിജെപിക്കെതിരെ ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയം തുറന്നു കാണിക്കുന്നതാണ് കെജ്രിവാളിനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയെന്ന് മനീഷ് സിസോദിയ തിരിച്ചടിച്ചു. ബിജെപി രാവണനെ ഒരുപാട് സ്നേഹിക്കുന്ന കൂട്ടരാണെന്നും അവർ അധികാരത്തിലെത്തിയാൽ ചേരിയിലെ ദരിദ്ര വിഭാഗങ്ങളെ പുറന്തള്ളുമെന്നും കെജ്രിവാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News