ദില്ലി തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും

Delhi election

ദില്ലി തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. അതേസമയം വോട്ടര്‍പട്ടികയില്‍ ബിജെപി അട്ടിമറി നടത്തുന്നെന്ന ആം ആദ്മി പാര്‍ട്ടിയുടെ പരാതികള്‍ പരിശോധിക്കാന്‍ ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യ വാഗ്ദാനങ്ങള്‍ മറി കിടക്കാന്‍ ബിജെപി ഉടന്‍ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കും. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലാഡ്‌ലി ബെഹ്ന പോലുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ദില്ലിയില്‍ ആം ആദ്മിയും, ബിജെപിയും, കോണ്‍ഗ്രസും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായിരുന്നു. ബിജെപി ദില്ലിയിലെ ജാട്ട് സമുദായത്തെ വഞ്ചിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചു. വിഷയം ഉയര്‍ത്തി പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.

Also Read : ദില്ലിയിൽ അതിശൈത്യം തുടരുന്നു; വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്ന് മുന്നറിയിപ്പ്

ദില്ലിയിലെ ജാട്ട് വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി മോദിയും,അമിത് ഷായും ദില്ലിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ദില്ലിയിലെ OBC പട്ടികയില്‍ ജാട്ട് വിഭാഗമുണ്ട്, പക്ഷെ കേന്ദ്രത്തിന്റെ OBC പട്ടികയില്‍ ദില്ലിയിലെ ജാട്ട് വിഭാഗമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദില്ലിയിലെ ജാട്ട് സമുദായത്തിന് സംവരണം ലഭിക്കുന്നില്ലെന്നും രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് സംവരണം ലഭിക്കുമ്പോളാണ് ഈ അവഗണനയെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News