ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി ബിജെപി പോർ മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങളായി തെരഞ്ഞെടുപ്പ് കളത്തിൽ ചൂടേറുകയാണ്. ആം ആദ്മി പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ബിജെപി ഉയർത്തുന്നത്. ദില്ലിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി അയക്കാൻ വിദ്യാർഥിയെ സഹായിച്ച വ്യക്തി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമെന്നാണ് ബിജെപിയുടെ പുതിയ ആരോപണം.
ദില്ലി പോലീസിനെ സമ്മർദ്ദത്തിലാക്കി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് എഎപി തിരികെയും വിമർശനമുന്നയിക്കുന്നു. അതേസമയം,
ഗോകൽപൂരിലെ സ്ഥാനാർഥിയെ കോൺഗ്രസ് മാറ്റി പ്രഖ്യാപിച്ചു. പ്രമോദ് ജയന്തിനെയാണ് മാറ്റി പകരം ഈശ്വർ ബഗ്രിക്ക് സീറ്റ് നൽകി. പാർട്ടിയിലെ എതിർപ്പും തർക്കവുമാണ് സ്ഥാനാർത്ഥിയെ മാറ്റാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച കാരണം.
Also Read: കെജ്രിവാളിനെ മോദിയോട് ഉപമിച്ച സംഭവം; രാഹുല്‍ ഗാന്ധി നുണ പ്രചാരകന്‍; വിമര്‍ശനം കടുപ്പിച്ച് എഎപി
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ് എടുത്ത് പൊലീസ്. ഇതാണ് ആം ആദ്മി പോലീസിനെ സമ്മർദ്ദത്തിലാക്കി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുവാനുള്ള പ്രധാന കാരണം.
Also Read: ദില്ലി തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും ആപ്പും
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് അതിഷിക്കെതിരായ കേസ്. ദില്ലി മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തകർ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെയുള്ളത് പ്രതികാര നടപടി ആണെന്ന് എഎപി ആരോപിച്ചു. പെരുമാറ്റ ചട്ടം ലംഘിക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ല എന്നും എഎപി വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here