ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ ആം ആദ്മി പാർട്ടി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റി പ്രഖ്യാപിച്ചു.
ഹരി നഗർ നരേലാ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മാറ്റിയത്. ഹരി നഗറിൽ രാജ്കുമാരി ധില്ലനെ മാറ്റി സുരീന്ദർ സെതിയയെയും നരേലയിൽ നിന്ന് ദിനേശ് ഭരദ്വാജിനു പകരം ശരത്ചൗഹാനെ പ്രഖ്യാപിച്ചു.
Also Read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.
ദില്ലിയിൽ ബിജെപിക്ക് വേണ്ടി പ്രചരണ ഗോദയിലേക്കിറങ്ങുന്ന താര പ്രചാരകരുടെ ലിസ്റ്റും ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർ ദില്ലിയിൽ പ്രചാരണത്തിനിറങ്ങും.
Also Read: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി
.
ബിജെപി വോട്ടർമാർക്ക് പരസ്യമായി പണം നൽകുന്നുവെന്ന ആരോപണം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടി, മാത്രമല്ല കെജ്രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിലും പ്രതിഷേധം ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here