ദില്ലി തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും

Delhi election

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ആം ആദ്മി പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും പ്രമുഖ നേതാക്കളെല്ലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

അതേസമയം കോണ്‍ഗ്രസ് നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ബിജെപി വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.

ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്.. ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പരസ്യമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണം ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു..അതേസമയം പരാതിയില്‍ ഇതുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിനെ സ്ഥാനാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു.

കെജരിവാളിനെയും മനീഷ് സിസോദിയെയും വിചാരണ ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് നാലാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടു.

5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബവാന സീറ്റില്‍ നിന്നും സുരേന്ദ്രകുമാറും കരോള്‍ബാഗ് മണ്ഡലത്തില്‍ രാഹുല്‍ ധനക്കും മത്സരിക്കും. ഇതോടെ 70 സീറ്റുകളില്‍ 68 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള സമയം നാളെ അവസാനിക്കെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇതിനോടകം പത്രിക സമര്‍പ്പിച്ചു. ഫെബ്രുവരി അഞ്ചിന് ഒറ്റക്കട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News