ഇനിയാരുടെ ഊഴം? ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

vote-exit-poll

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ജനുവരി 17 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.ജനുവരി 20നുള്ളിൽ പത്രിക പിൻവലിക്കാം.പത്രികകളുടെ സൂക്ഷ്മ പരിശോധന ജനുവരി 18ന് നടക്കും.

അതേസമയം തെരഞ്ഞെടുപ്പിൻ്റെ എല്ലാ പ്രക്രിയയും സുതാര്യമായാണ് നടത്തുന്നതെന്നും ഇവിഎം മെഷീൻ ആർക്കും ഹാക്ക് ചെയ്യാനാകില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജിവ് കുമാർ വ്യക്തമാക്കി. വോട്ടെടുപ്പിന് മുൻപം ശേഷവും ഇവിഎം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ കെജരിവാളിന്റെ നേതൃത്വത്തിൽ മൂന്നാം തവണയും അധികാരം പിടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് ആം ആദ്മി പാർട്ടി.  വികസന ക്ഷേമപദ്ധതികൾ ഉയർത്തിയാണ് ആം ആദ്മി  പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്.29 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഇറക്കി പ്രചാരണരംഗത്തുണ്ട്.മാത്രമല്ല കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയും ലക്ഷ്യം വെച്ചാണ് പ്രചാരണം.

ALSO READ; വോട്ടു ചെയ്‌തെന്ന് വച്ച് ഭരിക്കാൻ വരേണ്ട! എൻസിപി പ്രവർത്തകരെ ശകാരിച്ച് അജിത് പവാർ

പത്തുവർഷക്കാലമായി ദില്ലിയിൽ ആം ആദ്മി പാർട്ടി അഴിമതി നടത്തുകയാണെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. അതേസമയം 2015, 2020 തെരഞ്ഞെടുപ്പുകളിൽ അറുപത്തിയേഴും 62ഉം സീറ്റുകൾ നേടി അധികാരത്തിലെത്തിയ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി.വോട്ടർപട്ടികയിൽ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ബിജെപി സ്ഥാനാർത്ഥി രമേശ്  ബിധുരിയുടെ പ്രിയങ്ക ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തെ കോൺഗ്രസും പ്രചാരണ ആയുധമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News