ദില്ലി നിയമസഭ തെരെഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് പ്രഖ്യാപനം.ഇലക്ഷൻ കമ്മീഷന്റെ പത്രസമ്മേളനം ഇന്ന് ദില്ലി വിജ്ഞാൻ ഭവനിൽ നടക്കുന്നുണ്ട്.
70 അംഗ അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും.അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പതിവ് പോലെ ഒറ്റ ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക.
ALSO READ; മഹാരാഷ്ട്രയിലും എച്ച്എംപിവി; ആക്റ്റീവ് കേസുകളുടെ എണ്ണം എട്ടായി
2020ൽ നടന്ന തെരെഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റിൽ 62 സീറ്റിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയത്.മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ കെജരിവാളിന്റെ നേതൃത്വത്തിൽ മൂന്നാം തവണയും അധികാരം പിടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് ആം ആദ്മി പാർട്ടി. വികസന ക്ഷേമപദ്ധതികൾ ഉയർത്തിയാണ് ആം ആദ്മി പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്..29 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഇറക്കി പ്രചാരണരംഗത്തുണ്ട്.മാത്രമല്ല കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയും ലക്ഷ്യം വെച്ചാണ് പ്രചാരണം.
പത്തുവർഷക്കാലമായി ദില്ലിയിൽ ആം ആദ്മി പാർട്ടി അഴിമതി നടത്തുകയാണെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.. അതേസമയം 2015, 2020 തെരഞ്ഞെടുപ്പുകളിൽ അറുപത്തിയേഴും 62ഉം സീറ്റുകൾ നേടി അധികാരത്തിലെത്തിയ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി.. വോട്ടർപട്ടികയിൽ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.. ബിജെപി സ്ഥാനാർത്ഥി രമേശ് ബിധുരിയുടെ പ്രിയങ്ക ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തെ കോൺഗ്രസും പ്രചാരണ ആയുധമാക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here