ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രങ്ങളുടെ സൂക്ഷ്മ പരിശോധന ഇന്ന്. കെജ്രിവാളിന്റെ സത്യവാങ്മൂലത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നാമനിർദേശപത്രിക തള്ളണമെന്ന് ആവശ്യവുമായി ബിജെപി രംഗത്തെത്തി.
ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന ദില്ലിയിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റ് പ്രമേയമാക്കി ആം ആദ്മി പാർട്ടി പുറത്തിറക്കിയ അൺബ്രിക്കബിൾ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ദില്ലി പോലീസ് വിലക്കി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണമെന്നും ഇത് തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നുമാണ് പോലീസിന്റെ അവകാശവാദം.
അതേസമയം തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ ഡോക്യുമെന്ററിയെ ബിജെപി ഭയപ്പെടുന്നത് എന്തിനെന്ന് കെജ്രിവാൾ ചോദിച്ചു. ദില്ലിയിലെ തീയറ്റർ ഉടമകളെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.അതേസമയം അരവിന്ദ് കെജ്രിവാളിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
കെജ്രിവാളിന്റെ സത്യവാങ്മൂലത്തിൽ അപാകത ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.ദില്ലിയിൽ ദേശീയ നേതാക്കളെ മുഖ്യമന്ത്രിമാരെയും അണിനിരത്തിയുള്ള പ്രചാരണമാണ് തുടരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചരണത്തിന്റെ ഭാഗമായി.
അതിനിടെ യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കെജ്രിവാളിന്റെ പദ്ധതികളുടെ കോപ്പിയാണെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു..ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇന്ത്യസഖ്യത്തിനുള്ളിൽ അതൃപ്തി പുകയുകയാണ്.ദില്ലിയിൽ ഫെബ്രുവരി അഞ്ച് നാണ് വോട്ടെടുപ്പ് നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here