ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി – ആം ആദ്മി പോര് കനക്കുന്നു; വംശീയ അധിക്ഷേപവുമായി ബിജെപി

aravind kejrival

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം കടന്നാക്രമിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയും. അരവിന്ദ് കെജ്രിവാളിന്റെ പൂർവാഞ്ചൽ പരാമർശത്തെ പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. അതേസമയം ഇതിനെതിരെ ചേരികളിലടക്കം നേരിട്ട് എത്തിയാണ് അരവിന്ദ് കെജ്രിവാൾ പ്രചരണം ശക്തമാക്കുന്നത്. യുദ്ധത്തിനിടയിലും ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും.

അരവിന്ദ് കെജ്രിവാൾ പൂർവാഞ്ജലികളുടെ ശത്രു എന്ന് വിശേഷിപ്പിച്ച പോസ്റ്ററും ബിജെപി പുറത്തിറക്കി. യുപി-ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ കെജ്രിവാളിന്റെ ശത്രുവാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരും രോഹിംഗ്യൻ കുടിയേറ്റക്കാരും ആം ആദ്മി പാർട്ടിയുടെ ബന്ധുക്കൾ ആണോ എന്നും ബിജെപി പരിഹസിച്ചു.

ALSO READ; തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ; മുംബൈ പൊലീസ് പരീക്ഷയില്‍ ‘മുന്നാഭായ് എംബിബിഎസ്’ മോഡല്‍ തട്ടിപ്പ്

അതേസമയം, ബിജെപിയുടെ വ്യാജപ്രചരണങ്ങളെ പ്രതിരോധിക്കാൻ കെജ്രിവാൾ തന്നെ നേരിട്ടിറങ്ങി പ്രചാരണം ശക്തമാക്കി. ദില്ലിയിലെ ചേരികളിലും മറ്റും നേരിട്ട് എത്തി ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. ബിജെപി ചേരികൾ പൊളിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അതേസമയം ദില്ലിയിലെ ജനങ്ങളെ ആം ആദ്മി പാർട്ടി സംരക്ഷിക്കും എന്നും കെജ്രിവാൾ ഉറപ്പുനൽകി. അതിനിടെ ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു.

ദില്ലി കൽക്കാജി സീറ്റിൽ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി അതിഷി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിൻ ആരംഭിക്കുന്നുവെന്നും അറിയിച്ചു. ദില്ലിയിൽ പ്രചാരണം നടത്താൻ പൊതുജനങ്ങൾ സംഭാവന നൽകി പിന്തുണക്കണമെന്ന് അതിഷി ജനങ്ങളോട് അഭ്യർത്ഥിച്ചു. തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ രമേശ് ബിധുരിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും അതിഷി പരിഹസിച്ചിരുന്നു. ഫെബ്രുവരി അഞ്ച് നാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News