മദ്യനയ അഴിമതിയിലെ സിബിഐ കേസ്; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

kejriwal

മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സിബിഐ കേസില്‍ ഇടക്കാല ജാമ്യം വേണമെന്ന ആവശ്യം നേരെത്തെ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി തള്ളിയിരുന്നു.

ഇഡി കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. സിബിഐ കേസില്‍കൂടി ജാമ്യം ലഭിച്ചാല്‍ കെജ്രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.

Also Read : ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഐഎംഎ, നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍

ദില്ലിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന്‍റെ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് കേസിൽ വാദം കേട്ട കോടതി തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു.

കെജ്രിവാളിന്‍റെ വാദങ്ങൾക്കെതിരായ സത്യവാങ്മൂലം സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26 നാണ് കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News