ദില്ലി സ്ഫോടനം; തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം 

DELHI EXPLOSION

ദില്ലി രോഹിണി മേഖലയിൽ ഉണ്ടായ സ്ഫോടനത്തിൽ  അന്വേഷണം ഊർജ്ജിതമാക്കി. പോലീസ്, എൻഐഎ, എൻഎസ് ജി സംഘങ്ങൾ മേഖലയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ക്രൂഡ് ബോംബ് സ്ഫോടനം എന്ന നിലയിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

ALSO READ; ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

പൊട്ടിത്തെറിയുടെ ഏതാനും മിനിറ്റുകൾക്ക് മുൻപ് കടന്നുപോയ ബൈക്കിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം കൂടി കണക്കിലെടുത്ത് ദില്ലി നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. രോഹിണിയിൽ പ്രശാന്ത് വിഹാറിലെ സിആർ പി എഫ് സ്കൂളിന് സമീപം ഇന്നലെ രാവിലെയോടെയാണ് സ്ഫോടനം ഉണ്ടായത്.

ENGLISH SUMMARY; EXPLOSION NEAR DELHI ROHINI CRPF SCHOOL, INVESTIGATION UNDERWAY

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News