റൊട്ടി നൽകിയില്ല; ദില്ലിയിൽ തൊഴിലാളിയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു

CRIME

ദില്ലിയിൽ തൊഴിലാളിയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു. ഫാക്ടറി തൊഴിലാളിയായ റാം പ്രകാശാണ് കൊല്ലപ്പെട്ടത്. റൊട്ടി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റൊരു തൊഴിലാളി ഇയാളെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.

ദീപാവലിയോട് അനുബന്ധിച്ച് ഫാക്ടറി അലങ്കരിക്കുന്നതിനിടെയായിരുന്നു സംഭവം. അസ്‌ലം എന്നയാളാണ് ഇയാളെ താഴേക്ക് തള്ളിയിട്ടത്. ഫാക്ടറി അലങ്കരിക്കുന്ന ജോലികൾക്കിടെ അസ്‌ലം റാമിനോട് രണ്ട്റൊട്ടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ റാം തയ്യാറാവാഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് റാമിനെ മർദിച്ച അസ്‌ലം ഇയാളെ നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു.

ALSO READ; റെയിൽവേ ട്രാക്കിലിരുന്ന് മൊബൈലിൽ വിഡിയോ കണ്ടു; റീൽ താരം ട്രെയിനിടിച്ച് മരിച്ചു

സംഭവ ശേഷം പ്രതി അവിടെ നിന്നും ഓടി രക്ഷപെട്ടു.പിന്നീട് ഇയാളെ പിടികൂടി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News