പ്രളയം; താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ വീടുകളൊഴിയണം, നിര്‍ദ്ദേശങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീടുകളൊഴിയണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ നിലവിൽ പ്രളയഭീതിയിലാണ് ദില്ലി.

1978ല്‍ 207.49 മീറ്റര്‍ എത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.

ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് 207.72 മീറ്ററിലെത്തുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചയോടെ ജലനിരപ്പ് പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തന്നെ ജലനിരപ്പ് 205.4 ആയി. പ്രതീക്ഷിച്ചതിലും 18 മണിക്കൂര്‍ മുമ്പ് 205.33 മീറ്ററെന്ന അപകടനില മറികടക്കുകയായിരുന്നു.

അവശ്യവസ്തുക്കളുമായി ടെന്റുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ പോകണമെന്ന് അരവിന്ദ് കെജ്രിവാള്‍ നിർദേശിച്ചു. കനത്ത മഴ ബാധിച്ച പ്രദേശങ്ങള്‍ അദ്ദേഹം പട്ടികപ്പെടുത്തി: ബോട്ട് ക്ലബ്, മൊണാസ്റ്ററി മാര്‍ക്കറ്റ്, യമുന ബസാര്‍, ഗീതാ ഘട്ട്, വിശ്വകര്‍മ കോളനി, ഖദ്ദ കോളനി, ഗാര്‍ഹി മണ്ടു, മജ്നു-ക-ടില്ല, വസിയരാബാദ്, ബദര്‍പൂര്‍ ഖാദര്‍, ഡിഎന്‍ഡി – പുഷ്ട, മയൂര്‍ വിഹാര്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീടുകളൊഴിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ടുണ്ട്. നഗരം എപ്പോൾ വേണമെങ്കിലും വെള്ളത്തിനടിയിലാകുമെന്നും ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് 207.72 മീറ്ററിലെത്തുമെന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു.

Also Read: നാക്കില്‍ പച്ചനിറത്തില്‍ രോമ വളര്‍ച്ചയുമായി 64കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News