‘ജാഗ്രതയോടെ ദില്ലി’ ;ചെങ്കോട്ട അടച്ചു

പ്രളയഭീഷണിയെതുടർന്ന് രാജ്യതലസ്ഥനത്തെ ചെങ്കോട്ട അടച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നും നാളെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. സാഹചര്യം നോക്കിയാവും മറ്റന്നാള്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

യമുനാ നദി അപകടനില മറികടന്ന് ഒഴുകുന്നതിനെ തുടര്‍ന്ന് ചെങ്കോട്ടയിലെ റിങ് റോഡിലേക്ക് വെള്ളം എത്തിയിരുന്നു. പ്രളയ സാഹചര്യത്തെ തുടര്‍ന്ന് കശ്‌മേരെ ഗെയിറ്റിലെ കടകള്‍ ഞായറാഴ്ച വരെ അടച്ചിടും. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുകയാണ്. റോഡ് മെട്രോ ഗതാഗതത്തെ വെള്ളപ്പൊക്കം ബാധിച്ചതോടെ ജാഗ്രതാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച വരെ അവധിയായിരിക്കുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സേവനം ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

Also Read: പ്രളയഭീതിയിൽ രാജ്യതലസ്ഥാനം; അതീവ ജാഗ്രത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News