ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം; അപലപിച്ച് വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം

rape

ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തെ അപലപിച്ച് വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് കുറ്റവാളികളെ കണ്ടെത്തിയതെന്നും ഇരയുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടത്തിലും എൻപിആർഡി പ്രതിഷേധം അറിയിച്ചു. രാജ്യത്ത് വികലാംഗ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അധികരിച്ചതായും വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം കുറ്റപ്പെടുത്തി.

ALSO READ; വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

34 കാരിയായ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിന് മൂന്ന് പേരെ ഡൽഹി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 11 നായിരുന്നു സംഭവം. പ്രതികൾക്കു മൂന്ന് പേർക്കും പരസ്പരം അറിയില്ലായിരുന്നിട്ടും ‘കാഴ്ചയിൽ മാനസികമായി പ്രശ്നമുള്ളതായി’ തോന്നിയതിനാൽ ബലാത്സംഗം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ALSO READ; പാമ്പു കടി മരണങ്ങൾ കുറയ്ക്കാൻ സജീവ നടപടികളുമായി തമിഴ്നാട് സർക്കാർ, ചികിൽസ തേടുന്നവരുടെ വിവരം സർക്കാരിന് നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം

കഴിഞ്ഞയാഴ്ചയാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷ സ്വദേശിനിയായ യുവതി നിലവിൽ എയിംസിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News