‘കോഫി കുടിക്കാൻ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000’, ഒരു വെറൈറ്റി ഡേറ്റിങ്; വൈറലായി യുവതിയുടെ പോസ്റ്റ്

ഡൽഹിയിലെ നിന്നുള്ള ഒരു പെൺകുട്ടി വെറൈറ്റി ഡേറ്റിങ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്. ദിവ്യ ഗിരി എന്ന പെണ്‍കുട്ടിയാണ് തീർത്തും വ്യത്യസ്തമായ ഡേറ്റിങ് പ്ലാൻ പങ്കുവെച്ചിരിക്കുന്നത്. ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ ഓരോ കാര്യങ്ങളും ചെയ്യണമെങ്കില്‍ അതിന് നല്‍കേണ്ട പണം ഉള്‍പ്പെടെയുള്ള വിവരങ്ങളടക്കമാണ് ദിവ്യ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

‘കോഫി കുടിക്കാനാണെങ്കില്‍ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000 രൂപ, വീക്കെന്‍ഡ് ഗെറ്റ് എവേ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ 10000 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ച്ചക്ക് 3000 രൂപ, ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ 3500 രൂപ’, ഇതാണ് ദിവ്യയുടെ ഡേറ്റിങ് ചാർട്ടിലെ വിവരങ്ങൾ.

തീർന്നില്ല, ഡേറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടണമെങ്കില്‍ 6000 രൂപയും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ വരണമെങ്കില്‍ 5000 രൂപയുമാകുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പെൺകുട്ടി പറയുന്നു. പാചകം ചെയ്യാൻ താൻ തയാറാണെന്നും, എന്നാൽ അതിന് 3500 രൂപഈടാക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഇതില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നമുക്ക് കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

ALSO READ: ‘ഗർർർ’ ലെ സിംഹം ഗ്രാഫിക്സ് അല്ല; മാന്ത് കിട്ടിയെന്ന് കുഞ്ചോക്കോ ബോബൻ

അതേസമയം, ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ഹണി ട്രാപ്പാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ കൈയിലെ കാശ് പോകുമെന്നും, ഇതെന്തൊരു ഡേറ്റിങ് എന്നും തുടങ്ങി നിരവധി കമന്റുകൾ പലരും പങ്കുവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News