പ്രളയ ബാധിത കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ

യമുനാ നദിയിൽ ജലനിരപ്പുയർന്നതോടെ ദില്ലിയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായ പ്രളയത്തിലെ ദുരിത ബാധിത കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ . 10 ,000 രൂപയാണ് ഓരോ കുടുംബങ്ങൾക്കും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത് . ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ധനസഹായം പ്രഖ്യാപിച്ചത്.

also read :സല്‍മാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; നടന്‍ രാഹുല്‍ റോയിയുടെ സഹോദരി
യമുനയുടെ തീരത്ത് താമസിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങൾ ദുരിതമനുഭവിച്ചു. പലരുടെയും മുഴുവൻ വീട്ടുപകരണങ്ങളും ഒലിച്ചു പോയി.അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.പ്രളയത്തിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read :സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേരു തീര്‍ത്തേനെ’ കലിപ്പന്‍ ലുക്കില്‍ നിന്നായാളിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ
യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും നിരവധി താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ് . പ്രളയം ബാധിച്ച ആറ് ജില്ലകളിലെ മുഴുവൻ സ്കൂളുകൾക്കും പതിനെട്ടാം തിയ്യതി വരെ അവധി പ്രഖ്യാപിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News