കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ദില്ലി സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ദില്ലി സർക്കാരിന്റെ നിയമനാധികാരം എടുത്തുകളയുന്ന കേന്ദ്രസർക്കാർ ഓർഡിനൻസിനെ ചോദ്യം ചെയ്തു കൊണ്ട് ദില്ലി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി വിശാല ബഞ്ചിന് വിട്ടു.അഞ്ചംഗ ഭരണഘടന ബെഞ്ചാകും കേസ് പരിഗണിക്കുക.എന്നാൽ ഓര്‍ഡിന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.കശ്മീരിന്‍റെ പ്രത്യേകപദവിയെടുത്ത് കളഞ്ഞ കേസിന്റെ വാദത്തിന് ശേഷം ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ സുപ്രീംകോടതിയുടെ പ്രത്യേക മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് പിഎസ് നരസിംഹ , ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുവാനും ഉള്ള അധികാരം ദില്ലി സർക്കാരിന് എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.ഈ വിധി മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്.

also read:നമ്മുടെ മനസ്സാക്ഷി എവിടെയാണ്?മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് സ്റ്റാലിൻ
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ നേർപ്പിക്കുന്നതിനാൽ ഓർഡിനൻസ് ആർട്ടിക്കിൾ 239എഎയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറിക്ക് (ജിഎൻസിടിഡി) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ.അഭിഷേക് മനു സിംഗ്വി വാദിച്ചു. ‘ഇപ്പോൾ പ്രതിരോധിക്കപ്പെട്ട ഓർഡിനൻസ് ഭരണഘടനാ പദ്ധതിയെ ഇല്ലാതാക്കുന്നു. ആർട്ടിക്കിൾ 239AA(7) ഭരണഘടനയെ തന്നെ മാറ്റാൻ ഉദ്ദേശിച്ചുള്ളതല്ല,മറിച്ച് അത് സുഗമമാക്കാനുള്ളതാണ്’ എന്നും അദ്ദേഹം വാദിച്ചു.

also read:വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News