പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് ദില്ലി സര്‍ക്കാര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് ദില്ലി സര്‍ക്കാര്‍. നിയമസഭക്ക് മുമ്പില്‍ പ്രതിഷേധവുമായി ബിജെപി. സര്‍ക്കാര്‍ ഏകദിന നിയമസഭ സമ്മേളനം വിളിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഒരു ദിവസത്തേക്ക് മാത്രം നിയമസഭ സമ്മേളനം ചേരുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് സഭ ചേരുന്നത് എന്ന് ചൂണ്ടികാട്ടി ബിജെപി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും രാവിലെ 11 മണിക്ക് തന്നെ സര്‍ക്കാര്‍ നിയമസഭ നടപടികള്‍ ആരംഭിച്ചു. നടപടിക്രമങ്ങളില്‍ ഗുരുതരവീഴ്ചയുണ്ടെന്നും സഭ ചേരുന്നത് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലെഫ്റ്റ് ഗവര്‍ണര്‍ വികെ സക്‌സെന കത്തയച്ചു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഭാഗം എന്നാ നിലയിലാണ് സഭ ചേര്‍ന്നത്. കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തതും വൈദ്യുതി സബ്‌സിഡിയെ കുറിച്ചുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ചയാകും. ദില്ലി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നു നിയമസഭ സെക്രട്ടറി അറിയിച്ചിരുന്നു. ദില്ലി മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പതുമണിക്കൂറാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സിബിഐ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രാഷ്ട്രീയ ആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News