വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിം ട്രെയിനര്‍ കൊല്ലപ്പെട്ടു; മുഖത്ത് 15ഓളം കുത്തേറ്റ നിലയില്‍, പിതാവ് ഒളിവില്‍

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പിതാവ് ഒളിവിലാണ്. ഗൗരവിനെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ:  ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച അംഗത്തെ വീട്ടിൽ കയറി മർദിച്ച് മൂന്നംഗ സംഘം

ഗൗരവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദക്ഷിണ ദില്ലിയിലെ ദേവ്‌ലി എക്‌സ്റ്റന്‍ഷനിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുവാവും പിതാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിട്ടുണ്ട്. പ്രധാന പ്രതി അറസ്റ്റിലായാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാകു. ആക്രമത്തിന് പിന്നാലെ ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഗൗരവിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമാണ്. അതേസമയം കുടുബത്തിലുള്ള ആരും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് ഗൗരവിന്റെ ബന്ധുക്കള്‍ പറയുന്നത്.

ALSO READ: കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്

വീടിനു പുറത്ത് ഡോല്‍ കൊട്ട് നടക്കുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും പുറത്തുകേട്ടില്ലെന്നാണ് എല്ലാവരും പറയുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News