അപകീര്‍ത്തീകരമായ വാര്‍ത്തകള്‍ ഉടന്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് കോടതി നിര്‍ദേശം

ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം മറുനാടന്‍ മലയാളി ചാനലും ഉടമ ഷാജന്‍ സ്‌കറിയയും ദുരുപയോഗം ചെയ്യുന്നുവെന്ന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ നടപടി.

Also Read- ‘ലൊക്കേഷനില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു; സ്‌ക്രിപ്റ്റ് കീറിയെറിഞ്ഞു’; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍

ലുലു ഗ്രൂപ്പിനും യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ വാര്‍ത്തകളെല്ലാം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാനും ജസ്റ്റിസ് ചന്ദ്രധാരി സിംഗ് യൂട്യൂബിനും ഗൂഗിളിനും നിര്‍ദേശം നല്‍കി. കേസ് ഇനി പരിഗണിക്കുന്നതുവരെ എം.എ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഷാജന്‍ സ്‌കറിയയെ കോടതി വിലക്കിയിട്ടുണ്ട്.

മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും ഇത് മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News