കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി

മദ്യനയക്കേസില്‍ ഇഡിയുടെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കെജ്‌രിവാളിന് ഇടക്കാല സംരക്ഷണം നല്‍കി ഉത്തരവിടാനാകില്ലെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വീണ്ടും ഏപ്രില്‍ 22ന് പരിഗണിക്കും. തുടര്‍ച്ചയായി ഒമ്പത് സമന്‍സുകള്‍ അയച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാള്‍ ഇന്ന് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.

Also Read: ‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration