മദ്യനയ അഴിമതി കേസ്; ഇഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും

മദ്യനയ അഴിമതി കേസിൽ ഇഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇഡി ഇതുവരെ നൽകിയ 9 സമൻസുകളും ചോദ്യം ചെയ്താണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസുകൾ നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read: കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജേക്ക് എതിരെ സ്റ്റാലിന്‍

ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഇടപെടൽ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Also Read: ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News