കർമ്മ ന്യൂസിനെതിരെ മാനനഷ്ട കേസ്, രണ്ട് കോടി രൂപയുടെ ഹൈക്കോടതി നോട്ടീസ്

ദില്ലി: ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ട കേസിലാണ് നോട്ടീസ്. മാർച്ചിൽ കൊച്ചിയിൽ നടന്ന ‘കട്ടിംഗ്  സൗത്ത്’ എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന കേസ്.

രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. കർമ്മ ന്യൂസിൽ നിന്ന് മാപ്പപേക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയെ കുറിച്ചും അതിലെ സംഘാടകരായ ന്യൂസ് ലോൻഡറി ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളെ കുറിച്ചും അപകീർത്തിപരമായ പ്രചാരണം നടത്തിയെന്നാണ് ആരോപണം.

ALSO READ: ലോക്കോ പൈലറ്റുമാര്‍ക്ക് കടുപ്പ പണി, ഉറക്കമില്ല: കേന്ദ്രം കളിയ്ക്കുന്നത് മനുഷ്യജീവന്‍ വെച്ച്

മാർച്ച് 25ന് ന്യൂസ് ലോൻഡറി, കൺഫ്ലൂവൻസ് മീഡിയ എന്നിവർ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ ‘കട്ടിംഗ് സൗത്ത് 2023’ എന്ന പേരിൽ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കെതിരെ കർമ ന്യൂസ് വ്യാപകമായ കുപ്രചരണങ്ങൾ നടത്തിയെന്നാണ് ആരോപണം.

ജസ്‌റ്റിസ് മനോജ് കുമാർ ഓഹ്‌രിയാണ് നോട്ടീസ് നൽകിയത്. 30 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഓഗസ്റ്റില്‍ വീണ്ടും പരിഗണിക്കും.

ALSO READ: കെ.സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം, പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായത് 2022 ഏപ്രിലില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News