നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. യെമനിലേക്ക് പോകാനുളള കേന്ദ്രാനുമതി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. രണ്ടാഴ്ചക്കകം നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുളള യാത്രാനുമതി തേടി നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പ്രേമകുമാരിയുടെ ഹര്‍ജി.
നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തണം. ദയാധനം നല്‍കിയാല്‍ മാത്രമേ നിമിഷയുടെ വധശിക്ഷ ഒഴിവാക്കാനാകൂ. നിലവില്‍ ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് യാത്രാവിലക്കുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് യെമനിലേക്ക് പോകാനുളള അനുമതിക്കായി നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
അഡ്വ സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് നിമിഷയുടെ അമ്മ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിമിഷയുടെ അമ്മയുടെ ഭാഗത്ത് നിന്നും അപേക്ഷ ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് തെറ്റാണെന്നും ആറിലേറെ തവണ അപേക്ഷ നല്‍കിയിരുന്നതായും പ്രേമകുമാരി അറിയിച്ചു. വധശിക്ഷ ഒഴിവാക്കാനുളള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാനാകില്ലെന്ന് നേരത്തേ കേന്ദ്രം അറിയിച്ചിരുന്നു. ബന്ധുക്കളോ സംഘടനകളോ ചര്‍ച്ചകള്‍ നടത്തിയാല്‍ വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നിമിഷയുടെ അമ്മ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here