മദ്യനയ കേസ്; കെജ്‌രിവാളിന്റെ ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിൻ്റെ ജാമ്യം തടഞ്ഞ് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി നല്‍കിയ ജാമ്യത്തിനെതിരായ ഇഡിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതി തീരുമാനിച്ചതോടെ കേജ്‍രിവാളിന്‍റെ മോചനം നീളും. വിചാരണക്കോടതിയില്‍ വിശദമായ വാദമുന്നയിക്കാന്‍ അനുവദിച്ചില്ലെന്നും മതിയായ സമയം നല്‍കിയില്ലെന്നും ഇഡി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

Also Read: ‘കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്’; മന്ത്രി വീണാ ജോർജ്

ഇന്ന് കേജ്‍രിവാള്‍ ജയില്‍ മോചിതനാകുമെന്നാണ് കരുതിയിരുന്നത്. ജാമ്യനടപടി ഹൈക്കോടതി സ്റ്റേ ചെയ്താല്‍ മുഖ്യമന്ത്രി ജയിലില്‍ തുടരേണ്ടിവരും. ‘മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കല്‍ പോലുള്ളയ്ക്ക് കാരണമാകും എന്ന വാദങ്ങളാവും ഇഡി ഉയർത്തുക.

Also Read: പിന്നോക്ക സംവരണം വർദ്ധിപ്പിച്ചപ്പോൾ പരിധി മറികടന്നു; സംവരണം റദ്ദാക്കിയതിനെതിരെ ബീഹാർ സുപ്രീംകോടതിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News