ബിബിസിക്ക് ദില്ലി ഹൈക്കോടതിയുടെ സമൻസ്

അപകീര്‍ത്തിക്കേസില്‍ ബിബിസിക്ക് ദില്ലി ഹൈക്കോടതിയുടെ സമന്‍സ്. വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് സന്നദ്ധ സംഘടനയുടെ ആരോപണം. സന്നദ്ധ സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖയടങ്ങുന്ന വിവാദ ഡോക്യുമെന്ററിയാണ് അപകീര്‍ത്തിക്കേസിന് ആധാരം.സെപ്റ്റംബറിൽ കേസ് വീണ്ടും പരിഗണിക്കും.

ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബ്, ട്വിറ്റര്‍ എന്നീ സാമൂഹികമാധ്യമങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെയ്ക്കുന്നത് വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിക്കെതിരേ ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഫെമ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണിത്. കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here