ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ടരയ്ക്ക് ജഡ്ജി സ്വര്‍ണ കാന്ത ശര്‍മയാണ് വിധി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമായ നടപടിയെന്നുമാണ് കേജ്‌രിവാളിന്‍റെ വാദം. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാൾ തിഹാർ ജയിലിലാണ് ഉള്ളത്. കഴിഞ്ഞമാസം 21നാണ് കേജ്‍രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇഡിഅറസ്റ്റ് ചെയ്തത്.
Also Read: മദ്യനയ അഴിമതി കേസ്; ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
ഏപ്രിൽ മൂന്നാം തിയതിയാണ് കെജ്രിവാളിന്‍റെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും ദില്ലി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here