ആ ഫോണ്ട് സൈസെങ്കിലും മാറ്റികൂടേയെന്ന് സോഷ്യൽ മീഡിയ; ‘വൗ’ വിവാദത്തിൽ കോടതി വിധി പുറത്ത്

പേരിനെ ചൊല്ലിയുള്ള ഒരു വിവാദത്തിന് താത്കാലികമായി വിരാമമിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് വൗ മോമോസ് എന്ന ഫാസ്റ്റ്ഫുഡ് ശൃംഖലയുടെ പരാതിയിൽ കോടതി ഒരു വിധി പറഞ്ഞിരിക്കുന്നത്. ‘വൗ മോമോസ്’ നൽകിയ പരാതിയിൽ എതിർകക്ഷി ഗുരുഗ്രാം സുഭാഷ് ചൗക്കിലെ ‘വൗ ഡെലീഷ്യസ്’ എന്ന റസ്റ്ററന്റാണ്. ഗുരുഗ്രാം റസ്റ്ററന്റ് അവരുടെ പേരിന് മുന്നില് വൗ എന്ന തങ്ങളുടെ ട്രേഡ്മാർക്ക് ഉപയോഗിച്ചതാണ് വൗ മോമോസിനെ പ്രകോപിപ്പിച്ചത്. വൗ ഉപയോഗിക്കുന്നതിൽ നിന്നും റസ്റ്റോറന്റിനെ വിലക്കണമെന്നായിരുന്നു വൗ മോമോസിന്റെ ആവശ്യം.

ALSO READ: ആ വാര്‍ത്ത എന്നെ വളരെയധികം വേദനിപ്പിച്ചു, ഇത്തരം അഭ്യൂഹങ്ങളോട് താന്‍ പ്രതികരിക്കാറില്ല- എന്നാല്‍ ഇക്കാര്യത്തില്‍ ഇനി അങ്ങനെയായിരിക്കില്ല; സായ്പല്ലവി

ചട്ടമനുസരിച്ച് വൗ എന്നത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വൗ മോമോസ് ചൂണ്ടിക്കാട്ടി. വൗ എന്ന വാക്ക് പേരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ വാദിച്ചു. ഇക്കാര്യം കണക്കിലെടുത്ത ജസ്റ്റിസ് മിനി പുഷ്‌കർണ വൗ ഡെലീഷ്യസിനോട് അവരുടെ പേരിൽ നിന്ന് ‘വൗ’ തൽക്കാലം മാറ്റിവയ്ക്കാൻ നിർദേശിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ കേസ് അടുത്ത ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

ALSO READ: 361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്

എന്നാൽ ഇന്ത്യയിലുടനീളം അറുന്നൂറിലേറെ ഔട്ട്‌ലെറ്റുകൾ നടത്തുന്ന വൗ മോമിസിനെതിരെ വൗ ചൈന ബിസ്‌ട്രോ ഇതേ കാരണത്തിന് പരാതി നൽകിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത. തുടർന്ന് 2023 ഓഗസ്റ്റിൽ പേരിനൊപ്പം ‘വൗ’ ഉപയോഗിക്കരുതെന്ന് വൗ മോമോസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൗ എന്ന ഉപയോഗിച്ച് റസ്റ്റോറന്റിനെതിരെ കടുത്ത വിമര്‍ശനവും വരുന്നുണ്ട്. വൗ എന്ന് എഴുതിയിരിക്കുന്ന ഫോണ്ട് സൈസ് എങ്കിലും മാറ്റികൂടേയെന്നാണ് ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News