തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിൽ. അപകടത്തിൽ ഏഴ് നവജാത ശിശുക്കളാണ് വെന്ത് മരിച്ചത്. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയുടെ താഴെ നിലയിൽ സൂക്ഷിച്ച ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിതെറിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

Also Read; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടമാണിത്; കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി

കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറിലെ ആശുപത്രിയിൽ വലിയ പൊട്ടിത്തെറിയോടെ രാത്രി പതിനൊന്നരയോടെയാണ് തീ പിടിത്തമുണ്ടായത്.12 കുഞ്ഞുങ്ങൾ അപകട സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. റോഡിനരികെ ഇടുങ്ങിയ മൂന്ന് നില കെട്ടിടത്തിലാണ് സ്വകാര്യ ആശുപത്രി പ്രവർത്തിച്ചിരുന്നത്. തീപിടുത്തവും പുകയും ഉയർന്നത്തോടെ നേഴ്സ്മാർ അടക്കം ആശുപത്രി അധികൃതർ ഓടി രക്ഷപെട്ടു. ആശുപത്രിയുടെ ചില്ല് തകർത്തു ഉള്ളിൽ കയറിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. നിയമങ്ങൾ ലംഘിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നതെന്നും, പല തവണ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ല എന്നും പ്രദേശ വാസികൾ ആരോപിക്കുന്നു.

Also Read; മദ്യനയവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾക്ക് ടൂറിസം വകുപ്പുമായി ബന്ധമില്ല; വ്യാജ വാർത്തകൾക്ക് മറുപടിയുമായി ടൂറിസം ഡയറക്ടർ

തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ല. ആശുപത്രിയുടെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ റീഫില്ലിങ് കേന്ദ്രം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും റീഫില്ലിങ് നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആശുപത്രി ഉടമ നവീൻ കിച്ചിയെ അറസ്‌റ്റ് ചെയ്തു.

അപകടത്തിൽ ദില്ലി സർക്കാർ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി. അപകടത്തിന് കാരണക്കാരായ ആളുകളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News