വായൂമലിനീകരണത്തില്‍ മുങ്ങി ദില്ലി; മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ നാളെ മുതല്‍

DELHI AIR POLLUTION

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) 3-ാം ഘട്ടം നാളെ മുതല്‍ നടപ്പിലാക്കും. ദില്ലി-എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും.

ജിആര്‍എപി പ്രാബല്യത്തില്‍ വരുന്നതോടെ ഖനന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വായു മലിനീകരണം രൂക്ഷമായതിനാല്‍ ദില്ലിയിലേക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ വരുന്നത് നിരോധിച്ചു.

ദില്ലിയില്‍ നാളെ രാവിലെ 8 മണി മുതല്‍ BS-III പെട്രോള്‍, BS-IV ഡീസല്‍ നാല് ചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. നോണ്‍-ഇലക്ട്രിക്, നോണ്‍-സിഎന്‍ജി, നോണ്‍-ബിഎസ്-VI ഡീസല്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം തളിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ കടന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിവിധയിടങ്ങളില്‍ വായു ഗുണ നിലവാര സൂചിക 429 ആയി ഉയര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.

Also Read : സംസ്ഥാനത്ത് മ‍ഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News