ദില്ലി മദ്യനയ അഴിമതി കേസ്; ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍

ദില്ലി മദ്യ ലൈസന്‍സ് അഴിമതി കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ കവിത അറസ്റ്റില്‍. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ബിആര്‍എസ് നേതാവായ കവിതയുടെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയില്‍ ഇഡി, ഐടി വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ ദില്ലിക്ക് കൊണ്ടുപോകും.

ALSO READ: കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ കവിതയുടെ അറസ്റ്റ്. മാത്രമല്ല തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാളെ നൂറുദിനം തികയ്ക്കാനിരിക്കെ കൂടിയാണ് പ്രതിപക്ഷ പാര്‍ട്ടി നേതാവിന്റെ അറസ്റ്റ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹൈദരാബാദിലെ മാല്‍കജ്ഗിരിയില്‍ വൈകുന്നേരം റോഡ്‌ഷോ നടത്താനിരിക്കെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇതേ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ദില്ലി സെഷന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2024ല്‍ കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ട് തവണ സമന്‍സ് അയച്ചിരുന്നു. ഇതിന് കവിത പ്രതികരിച്ചിരുന്നില്ല. കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ അരുണ്‍ രാമചന്ദ്രപിളളയെ ഇതിനു മുമ്പ് ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം; എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു

ദില്ലി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി, അതിന്റെ മറവില്‍ കള്ളപ്പണം വെളിപ്പിച്ചത് ഉള്‍പ്പെടെയുള്ള അഴിമതികള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കവിത, എഎപി നേതാവ് വിജയ് നായര്‍ എന്നിവര്‍ ഇടപ്പെട്ട ഈ ഇടപാടില്‍ മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News