ദില്ലി മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ കെജരിവാള്‍ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ട് ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരില്ലെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയില്‍ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
ALSO READ: ബീഹാറില്‍ സീതാ ക്ഷേത്രം; അമിത്ഷായുടെ വാഗ്ദാനം ബീഹാറില്‍
കെജ്‌രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചിരുന്നു. ജാമ്യം നല്‍കിയ ഉത്തരവ് കൃത്യമാണെന്നും ജാമ്യം കഴിഞ്ഞ് എപ്പോള്‍ കീഴടങ്ങണം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റീസ് സജ്ജീവ് ഖന്ന വ്യക്തമാക്കി. അതേ സമയം കെജ്‌രിവാളിനെ കുറ്റപ്പെടുത്താത്ത ആദ്യമൊഴികള്‍ ഫലയില്‍ രേഖപ്പെടുത്താത്തിനെ സുപ്രീംകോടതി വിമര്‍ശിച്ചു.
ALSO READ: വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here