ദില്ലി മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

ALSO READ:  പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ് ഭാവന, ഒറ്റ വാക്കിൽ അവളെ ഒതുക്കാനാവില്ല; സംയുക്ത വര്‍മ

വിവാദ മദ്യനയ അഴിമതിക്കേസില്‍  ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി വീണ്ടും നോട്ടിസ് അയച്ചിരുന്നു. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അരവിന്ദ് കെജ്രിവാളിനോട് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ ഇഡിയെ അറിയിച്ചിരുന്നു.

ALSO READ: ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരണം: ജനുവരി 08 വരെ അപേക്ഷിക്കാം

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നും പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. നോട്ടിസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്‌രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News