ദില്ലി മദ്യനയ കേസ്: ആംആദ്‌മി എംപിയുടെ ജാമ്യാപേക്ഷ തള്ളി

ആംആദ്‌മി എംപി സഞ്‌ജയ്‌ സിങ്ങിന്‌ മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നിഷേധിച്ച്‌ ദില്ലി കോടതി. റൂസ്‌അവന്യു കോടതി പ്രത്യേക സിബിഐ ജഡ്‌ജി എം കെ നാഗ്‌പാൽ ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്‌ ഒക്ടോബർ നാലിനാണ്‌ സഞ്‌ജയ്‌ സിങ്ങിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ALSO READ: മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം; ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

മൂന്നാമത്തെ ആംആദ്‌മി നേതാവാണ്‌ കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലാവുന്നത്. ആംആദ്‌മി കമ്യൂണിക്കേഷൻസ്‌ ഇൻ ചാർജ്‌ വിജയ്‌ നായർ 2022 സെപ്‌തംബറിലും ദില്ലി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ്‌സിസോദിയ 2023 ഫെബ്രുവരിയിലും അറസ്‌റ്റിലായിരുന്നു. അന്വേഷണഏജൻസിയുടെ ആരോപണം അനുസരിച്ച് മദ്യനയത്തിലെ മാറ്റങ്ങൾ മദ്യവ്യവസായികൾക്ക്‌ അനുകൂലമായ രീതിയിൽ മാറ്റം വരുത്തിയതിന്‌ പിന്നിൽ പ്രധാനപങ്ക്‌ വഹിച്ചത്‌ സഞ്‌ജയ്‌ സിങ്ങാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News