ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് ഇഡി യാണ് കോടതിയെ സമീപിച്ചത്. മാർച്ച് 16 ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.

ALSO READ: കണ്ണിന് ചുറ്റുമുള്ള കറുത്ത പാടാണോ നിങ്ങളുടെ പ്രശനം? എങ്കിൽ പരിഹാരം ഇതാ..

അതേസമയം ഇ ഡി അയച്ച സമന്‍സ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഇ ഡിക്ക് ഉള്ളതെന്നും വിമര്‍ശിച്ച് കഴിഞ്ഞ ജനുവരി 19നും കെജ്രിവാള്‍ ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നിരുന്നു. നവംബര്‍ 2, ഡിസംബര്‍ 21, ജനുവരി 3 തുടങ്ങിയ ദിവസങ്ങളില്‍ വെച്ചിരുന്ന ചോദ്യം ചെയ്യലിനും അരവിന്ദ് കെജ്രിവാള്‍ എത്തിയിരുന്നില്ല. ഇ ഡിയുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് എഎപി ആക്ഷേപിച്ചു.

ALSO READ: കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ സിബിഐയും കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു, എന്നാല്‍ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയച്ചത് മുതല്‍, കെജ്രിവാളിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News