ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കേസ് കെട്ടച്ചമച്ചതെന്നും മനീഷ് സിസോദിയയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും വിചാരണക്കോടതിയില്‍ കെജ്രിവാള്‍ വാദിച്ചു. സിബിഐയുടെ അറസ്റ്റ് ബിജെപിയുടെ സ്വേച്ഛാധിപത്യമാണ് വെളിപ്പെടുത്തുന്നതെന്ന് സുനിതാ കെജ്‌രിവാള്‍ പ്രതികരിച്ചു.

ALSO READ:ടൂറിസം ഗ്രാമമായി മാറ്റും; സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി പെരുമ്പളം ദ്വീപ്

മദ്യനയക്കേസില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ തിടുക്കപ്പെട്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജൂണ്‍ 29ന് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ നല്‍കുക മാത്രമാണ് സിബിഐയുടെ ശ്രമമെന്ന് കെജ്‌രിവാള്‍ നേരിട്ട് കോടതിയില്‍ വാദിച്ചു. മദ്യനയം രൂപീകരിച്ചതുമായി ബന്ധപ്പെട്ട് അഴിമതിയില്ല. പാര്‍ട്ടിയും മനീഷ് സിസോദിയയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മദ്യനയം രൂപീകരിക്കാന്‍ ലോബികളില്‍ നിന്ന് കോടികള്‍ ദില്ലി സരക്കാര്‍ കൈപ്പറ്റിയെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കെജ്‌രിവാളിനെ കേസില്‍ സിബിഐ വിളിപ്പിച്ചത് സാക്ഷിയായിട്ടാണെന്നും പിന്നീടെങ്ങനെയാണ് കേസില്‍ പ്രതിയായതെന്നുമുള്ള ചോദ്യം അഭിഭാഷകനും ഉന്നയിച്ചു. ഇഡിക്ക് പിന്നാലെ സിബിഐയും രംഗത്തിറങ്ങിയതോടെ കെജ്‌രിവാളിന്റെ ജയില്‍ മോചനം ഇനിയും നീളും.

അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങില്ല എന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നും സ്വേച്ഛാധിപത്യവും അടിയന്തരാവസ്ഥയും കേന്ദ്രം നടപ്പിലാക്കുന്നതെന്നും സുനിത കെജ്‌രിവാള്‍ പ്രതികരിച്ചു.അതേ സമയം സിബിഐയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ALSO READ:കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News