ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാളിന്റെ ഹർജി ദില്ലി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Also Read; മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയേക്കും

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും, മദ്യനയ അഴിമതിയുടെ കാലത്ത് പങ്കാളികളായ 36 പേർ ചേർന്ന് 170-ലധികം മൊബൈൽ ഫോണുകൾ മാറ്റുകയും നശിപ്പിക്കുകയും ചെയ്‌തതായും അറസ്റ്റ് ചോദ്യംചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിക്ക് നൽകിയ മറുപടിയിൽ ഇഡി വ്യക്തമാക്കിയിരുന്നു. അതേസമയം അനധികൃത ഭൂമി ഇടപാട് കേസിൽ റാഞ്ചി ഹൈക്കോടതി വിധി വൈകുന്നതിൽ ഹേമന്ത് സോറൻ നൽകിയ ഹർജിയും സുപ്രീം കോടതി നാളെ പരിഗണിക്കും.

Also Read; 2024 ൽ വടകര മണ്ഡലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് മുച്ചൂടും വർഗീയവത്കരിച്ചു: വിമർശനവുമായി കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News