ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്നും ഹാജരാകില്ല. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കെജ്രിവാളിന് ഇ ഡി സമന്‍സ് അയക്കുന്നത്. നോട്ടീസ് നിയമവിരുദ്ധം എന്ന് പറഞ്ഞാണ് ഹാജരാകാത്തത്. അതേസമയം ഛണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ദില്ലിയില്‍ ആംആദ്മി നടത്തുന്ന മാര്‍ച്ചില്‍ കെജ്രിവാള്‍ പങ്കെടുക്കും.

ALSO READ:പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ഇ ഡി അയച്ച സമന്‍സ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഇ ഡിക്ക് ഉള്ളതെന്നും വിമര്‍ശിച്ച് കഴിഞ്ഞ ജനുവരി 19നും കെജ്രിവാള്‍ ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നിരുന്നു. നവംബര്‍ 2, ഡിസംബര്‍ 21, ജനുവരി 3 തുടങ്ങിയ ദിവസങ്ങളില്‍ വെച്ചിരുന്ന ചോദ്യം ചെയ്യലിനും അരവിന്ദ് കെജ്രിവാള്‍ എത്തിയിരുന്നില്ല. ഇ ഡിയുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് എഎപി ആക്ഷേപിച്ചു.

ALSO READ:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഗ്രാമിന് 15 രൂപ വര്‍ധിച്ചു

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ സിബിഐയും കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു, എന്നാല്‍ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയച്ചത് മുതല്‍, കെജ്രിവാളിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News