ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മറ്റൊരു ബെഞ്ച് വാദം കേട്ട് വിധി പറയാൻ മാറ്റിയ ഹർജിയിൽ ഇടപെടാനില്ലെന്ന് അവധിക്കാല ബെഞ്ച് പറഞ്ഞു.
വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാനും ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിൽ വിധി പറയാൻ മെയ് 17 ന് സുപ്രീംകോടതി മാറ്റി വെച്ചിരുന്നു. ഇടക്കാല ജാമ്യം ജൂൺ 1 ന് അവസാനിക്കാനിരിക്കെ ഏഴ് ദിവസം കൂടി ജാമ്യം നിട്ടി നൽകണമെന്നാണ് കെജ്‌രിവാളിൻ്റെ ആവശ്യം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here