സ്വാതി മലിവാളിന് പിന്തുണയുമായി ദില്ലി ലഫ്.ഗവര്‍ണര്‍; എംപിയുടെ ബിജെപി ബന്ധം വ്യക്തമായെന്ന് എഎപി

ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിഎക്‌സ് സക്‌സേന ആംആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിന് പിന്തുണയുമായി രംഗത്തെത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ എത്തിയ സ്വാതിയെ അദ്ദേഹത്തിന്റെ പിഎ കൈയ്യേറ്റം ചെയ്‌തെന്ന സംഭവത്തിലാണ് ഗവര്‍ണര്‍ എംപിയെ പിന്തുണച്ചിരിക്കുന്നത്.

ALSO READ: ബിജെപി തൃണമൂല്‍ സംഘര്‍ഷത്തിനിടയില്‍ മമതാ ബാനര്‍ജിയുടെ വമ്പന്‍ പ്രഖ്യാപനം

സ്വാതി മലിവാള്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു എന്നാണ് ഇതിനോട് എഎപി പ്രതികരിച്ചത്. എഎപിയുമായി എപ്പോഴും കൊമ്പുകോര്‍ക്കുന്ന ഗവര്‍ണര്‍, വിഷത്തില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന വെളിപ്പെടുത്തലുകളില്‍ ആഴത്തിലുള്ള വേദനയുണ്ടെന്നാണ് പ്രതികരിച്ചത്.

ALSO READ: വിമാനത്തിൽ ഇടിച്ച് 40 അരയന്നങ്ങൾക്ക് ജീവൻ നഷ്ടമായി; ഒഴിവായത് വലിയ ദുരന്തം

കഴിഞ്ഞ ദിവസം സ്വാതി മലിവാള്‍ അവരുടെ മനോവിഷമം എന്നെ അറിയിച്ചിരുന്നു. അവരുടെ മാനസിക വിഷമം എന്ന അറിയിച്ചു. സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന ഭീഷണിയും നാണംകെടുത്തലും അവര്‍ വിവരിച്ചു. അവര്‍ക്കെതിരെ നടന്ന കയ്യേറ്റവും തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News