ഡേറ്റിംഗ് ചീറ്റിംഗായി; ഒരു കൂള്‍ ഡ്രിംഗ്‌സിന് കൊടുക്കേണ്ടി വന്നത് ‘വന്‍വില’

ഒക്ടോബര്‍ 21ന് ദില്ലി സ്വദേശിക്ക് ഗാസിയാബാദിലെ കോശാംബിയിലൊരു ഡേറ്റിന് ക്ഷണം ലഭിക്കുന്നത്. പക്ഷേ ഡേറ്റ് അവസാനിപ്പിക്കാന്‍ ഒരു കൂള്‍ ഡ്രിംഗ്‌സിന് 16,400 രൂപയാണ് നല്‍കേണ്ടി വന്നത്.

ALSO READ:   90,000 ത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; സിറ്റിയും അമേസുമടക്കമുള്ള കാറുകളിൽ ഫ്യുവല്‍ പമ്പ് തകരാര്‍

ഒരു വാട്ട്‌സ്ആപ്പ് മെസേജ് വഴിയാണ് ഇയാള്‍ക്ക് കോശാംബി മെട്രോ സ്റ്റേഷനില്‍ കണ്ടുമുട്ടാം എന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഇയാള്‍ കണ്ടുമുട്ടുകയും കോശാംബി ഹോട്ടലിലെ ടൈഗര്‍ കഫേയില്‍ ഇവര്‍ സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലവും കഫേയുമെല്ലാം ഇയാളില്‍ സംശയമുണ്ടാക്കി. അവിടെങ്ങും സൈന്‍ ബോര്‍ഡോ ഈ ഹോട്ടലിന്റെ വിവരങ്ങള്‍ ഓണ്‍ലൈനിലോ ഇല്ലാത്തത് ഇയാള്‍ക്ക് സംശയമുണ്ടാക്കി. മുന്‍കരുതലിന്റെ ഭാഗമായി തട്ടിപ്പിനിരയായയാള്‍ തന്റെ സുഹൃത്തിന് ലൈവ് ലൊക്കേഷന്‍ അയക്കുകയും ചെയ്തു.

ALSO READ:  കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും

ഇതിന് പിന്നാലെ ഒരു കൂള്‍ ഡ്രിംഗിന് 16400 രൂപ എന്ന ബില്ലും ഇയാള്‍ക്ക് മുന്നിലെത്തി. ഇത് ചോദ്യം ചെയ്തതോടെ 50,000 രൂപ നല്‍കണമെന്ന് ഭീഷണിയായി. ഇതിനിടയില്‍ ഇയാളുടെ സുഹൃത്ത് പൊലീ,ില്‍ വിവരമറിയച്ചതോടെയാണ് അഞ്ചു പെണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമടങ്ങിയ ഡേറ്റിംഗ് സ്‌കാം സംഘത്തിന്റെ വിവരം പുറത്തുവന്നത്.

ഡേറ്റിംഗ് ആപ്പുകളില്‍ സജീവമായ ഈ നാലു പെണ്‍കുട്ടികളും ദില്ലിയിലാണ് താമസം. ഇവര്‍ പുരുഷന്മാരെ വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടുകയും ടൈഗര്‍ കഫേയിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഇവരെ പിന്നീട് തടവിലാക്കി വലിയ തുക തട്ടും.

ALSO READ:  ഒടുവിൽ ചുരുളഴിഞ്ഞു! കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ജിം ട്രെയിനർ അറസ്റ്റിൽ

സുഹൃത്ത് വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസാണ് ദില്ലി സ്വദേശിയെ ഇവരുടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here